അഹമ്മദാബാദിൽ‍ 3,000 കോടിയുടെ ലുലുമാൾ‍ പ്രഖ്യാപിച്ച് യൂസഫലി


ഗുജറാത്തിലും ലുലുമാൾ നിർമ്മിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി. വാണിജ്യ നഗരമായ അഹമ്മദാബാദിൽ 3000 കോടിയുടെ നിക്ഷേപത്തിൽ മാൾ നിർമ്മിക്കാനാണ് തീരുമാനം. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ യുഎഇ സന്ദർശിച്ചപ്പോൾ ഇത് സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ ജനുവരിയിൽ ആരംഭിക്കുമെന്നും എംഎ യൂസഫലി അറിയിച്ചു. ഗുജറാത്തിൽ മുതൽ മുടക്കുന്നതുമായി ബന്ധപ്പെട്ട ധാരണാ പത്രത്തിലും ഗുജറാത്ത് മുഖ്യമന്ത്രിയും ലുലു ഗ്രൂപ്പും ഒപ്പുവെച്ചിരുന്നു. തന്റെ കച്ചവട ജീവിതം ആരംഭിച്ചത് ഗുജറാത്തിൽ നിന്നാണ്. അതുകൊണ്ട് തന്നെ ഗുജറാത്തുമായി എന്നും തനിക്ക് വൈകാരിക ബന്ധമാണ് ഉളളതെന്നും യൂസഫലി പറഞ്ഞു. തന്റെ പിതാവും കുടുംബാംഗങ്ങളും വർഷങ്ങളായി അവിടെയായിരുന്നു കച്ചവടം നടത്തിയതെന്നും യൂസഫലി കൂട്ടിച്ചേർത്തു. 

ലുലുമാളിന്റെ നിർമ്മാണം 30 മാസത്തിനുളളിൽ പൂർത്തിയാക്കും. മാൾ പ്രാവർത്തികമാകുന്നതോടെ 6000 ആളുകൾക്ക് നേരിട്ടും 15,000ത്തിൽ അധികം ആളുകൾക്ക് പരോക്ഷമായും തൊഴിൽ ലഭിക്കുമെന്ന് ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടർ എ വി ആനന്ദ് റാം പറഞ്ഞു. ലുലു ഹൈപ്പർമാർക്കറ്റ്, കുട്ടികൾക്കും മുതിർന്നവർക്കുമായുള്ള ഫൺടുറ, 15 സ്ക്രീൻ സിനിമ, മുന്നൂറിലധികം ദേശീയവും അന്തർദേശീയവുമായ ബ്രാൻഡുകൾ, വിശാലമായ ഫുഡ് കോർട്ട്, മൾട്ടി ലെവൽ പാർക്കിങ് എന്നിവ ഉൾക്കൊള്ളുന്നതായിരിക്കും അഹമ്മദാബാദ് ലുലു മാൾ. പ്രാദേശിക കാർഷികോൽപ്പന്നങ്ങൾക്കും മാളിൽ വിപണന സൗകര്യമുണ്ടാകും.

article-image

syd

You might also like

  • Lulu Exchange
  • Straight Forward

Most Viewed