ബ്രസീലിയൻ ഇൻസ്റ്റഗ്രാം താരം നുബിയ ക്രിസ്റ്റീന ബ്രാഗ വെടിയേറ്റു മരിച്ചു
ബ്രസീലിയൻ ഇൻസ്റ്റഗ്രാം താരം നുബിയ ക്രിസ്റ്റീന ബ്രാഗ വെടിയേറ്റു മരിച്ചു. സെർജിപ് സംസ്ഥാനത്തെ അർകാജുവിലുള്ള സാന്ത മരിയയിൽ കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. വീട്ടിൽ അതിക്രമിച്ചുകയറിയ രണ്ട് അക്രമികൾ 23കാരിയായ നുബിയയെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം ബൈക്കിൽ രക്ഷപ്പെട്ടു. ഒരു ഹെയർ സലൂൺ സന്ദർശിച്ച ശേഷം വീട്ടിൽ മടങ്ങിയെത്തിയതിനു പിന്നാലെയായിരുന്നു ആക്രമണം.
ഇൻസ്റ്റഗ്രാമിൽ 60,000ത്തോളം ഫോളോവേഴ്‌സുള്ള താരമാണ് നുബിയ. കൊലപാതകത്തിലേക്ക് നയിച്ച കാരണം ഇപ്പോഴും വ്യക്തമല്ല. പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.
xzhcf
