ദുർമന്ത്രവാദത്തിന് എതിരെ നിയമം കൊണ്ടുവരുമെന്ന് സർക്കാർ ഹൈക്കോടതിയിൽ
ദുർമന്ത്രവാദത്തിന് എതിരെ നിയമം കൊണ്ടുവരുമെന്ന് സർക്കാർ ഹൈക്കോടതിയിൽ. ഇതിനാവശ്യമായ നടപടികൾ മുഖ്യമന്ത്രി സ്വീകരിച്ചിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി. ഇലന്തൂർ നരബലിയുടെ പശ്ചാത്തലത്തിൽ മന്ത്രവാദവും ആഭിചാരവും തടയാൻ നിയമനിർമാണം ആവശ്യപ്പെട്ട് കേരള യുക്തിവാദി സംഘം നൽകിയ ഹർജിയിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്.
നിയമനിർമാണം എന്തായി എന്നതിനെ സംബന്ധിച്ച് റിപ്പോർട്ട് രണ്ടാഴ്ചക്കുള്ളിൽ നൽകാൻ േസ്റ്ററ്റ് അറ്റോർണിയോട് കോടതി നിർദേശം നൽകി.
uyfguf
