ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ തകർന്നുവീണ് 7 മരണം
ഉത്തരാഖണ്ഡിൽ തീർത്ഥാടകർ സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്ന് 7 പേർ മരിച്ചു. കേദാർനാഥ് ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങിയവർ യാത്ര ചെയ്ത ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ രണ്ട് പൈലറ്റുമാരും ഉൾപ്പെടുന്നു. സ്വകാര്യ കമ്പനിയുടെ ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിന് കാരണം മോശം കാലാവസ്ഥയാണെന്നാണ് പ്രാഥമിക നിഗമനം. കേദാർനാഥിൽ നിന്നും മടങ്ങുന്നതിനിടെ പെട്ടന്ന് ഹെലികോപ്റ്ററിന് തീപിടിച്ച് തകർന്നു വീഴുകയായിരുന്നു. കേദാർനാഥിൽ നിന്ന് ഏകദേശം 2 കിലോമീറ്റർ അകലെയുള്ള ഗരുഡ് ചട്ടിയിലാണ് സംഭവം.
ഈ പ്രദേശത്ത് രക്ഷാദൗത്യം ഏറെ ദുഷ്‌കരമാണെന്നും രക്ഷാപ്രവർത്തനത്തിനായി ദുരന്തനിവാരണ സേന അപകട സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടെന്നും വ്യോമയാനമന്ത്രി അറിയിച്ചു. ചെങ്കുത്തായ മലനിരയും മോശം കാലാവസ്ഥയും രക്ഷാപ്രവർത്തനത്തിന് തടസമാണെന്നും അപകടത്തിൽ മരിച്ചവരുടെ വിവരങ്ങൾ പുറത്തുവന്നിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
പര
