ഹജ്ജ് 2026: ഇഷ്ട പാക്കേജുകൾ തിരഞ്ഞെടുക്കാൻ 'നുസുക്' പ്ലാറ്റ്‌ഫോമിൽ സൗകര്യം
ഷീബ വിജയൻ
2026-ലെ ഹജ്ജ് തീർഥാടകർക്കായി സൗദി ഹജ്ജ്-ഉംറ മന്ത്രാലയം പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ചു. നേരിട്ടുള്ള ഹജ്ജ് പ്രോഗ്രാമിന് കീഴിലുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് തങ്ങളുടെ താൽപ്പര്യത്തിനനുസരിച്ചുള്ള പാക്കേജുകൾ മുൻകൂട്ടി തിരഞ്ഞെടുക്കാൻ ‘പാക്കേജ് പ്രിഫറൻസ്’ സൗകര്യം നുസുക് (Nusuk) പ്ലാറ്റ്‌ഫോമിൽ ആരംഭിച്ചു. ഔദ്യോഗിക ബുക്കിംഗിന് മുമ്പ് തന്നെ സേവനങ്ങൾ താരതമ്യം ചെയ്യാനും അഞ്ച് പാക്കേജുകൾ വരെ പ്രിയപ്പെട്ടവയായി സേവ് ചെയ്യാനും ഇതിലൂടെ സാധിക്കും. തവണ വ്യവസ്ഥയിൽ പണമടയ്ക്കാൻ ഡിജിറ്റൽ വാലറ്റ് സൗകര്യവും പ്ലാറ്റ്‌ഫോമിലുണ്ട്. അനധികൃത ഏജൻസികളിൽ വഞ്ചിതരാകരുതെന്നും എല്ലാ ഇടപാടുകളും നുസുക് വഴി മാത്രമായിരിക്കണമെന്നും മന്ത്രാലയം അറിയിച്ചു. യൂറോപ്പ്, അമേരിക്ക, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ തീർഥാടകർക്കാണ് ഈ സേവനം ലഭ്യമാകുക.
ddsdfsdfssd

