കെ.എസ്‌.ആർ‍.ടി.സിയെ വിഭജിച്ച് നാലു സ്വതന്ത്ര സ്‌ഥാപനമാക്കാൻ തീരുമാനം


കെ.എസ്‌.ആർ‍.ടി.സിയെ നാലു സ്വതന്ത്ര സ്‌ഥാപനമായി വിഭജിക്കാന്‍ ഗതാഗതവകുപ്പിന്റെ തീരുമാനം. കൂടുതൽ‍ വരുമാനത്തിനും കൂടുതൽ‍ ബസ്‌ സർ‍വീസുകൾ‍ നടത്തുന്നതിനും വേണ്ടിയാണിത്‌.

വിവിധ ജില്ലകളിലെ സർ‍വീസ്‌ ഓരോ സ്‌ഥാപനത്തിന്റെയും കീഴിലാക്കും. കോഴിക്കോട്‌, കൊച്ചി, തിരുവനന്തപുരം കേന്ദ്രീകരിച്ച്‌ സ്വതന്ത്ര സ്‌ഥാപനം രൂപീകരിക്കും.

നാലാമത്തേതും ദീർ‍ഘദൂര സർ‍വീസുകൾ‍ക്കു വേണ്ടി തിരുവനന്തപുരത്ത്‌ ആയിരിക്കും. ആസ്‌തികളും ബസുകളും വീതിച്ചു നൽ‍കും. ജീവനക്കാരെ പുനർ‍വിന്യസിക്കും. സ്വതന്ത്ര സ്‌ഥാപനം കോർ‍പറേഷന്‍ ആയിരിക്കണോ കമ്പനിയായിരിക്കണോ എന്നതുൾ‍പ്പെടെ പഠിച്ച്‌ റിപ്പോർ‍ട്ട്‌ നൽ‍കാന്‍ ആസൂത്രണ ബോർ‍ഡ്‌ അംഗം വി. നമശിവായത്തെ സർ‍ക്കാർ‍ ചുമതലപ്പെടുത്തി. രണ്ടു മാസത്തിനകം റിപ്പോർ‍ട്ട്‌ സമർ‍പ്പിക്കും. 

മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ‍ ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ‍ ഉൾ‍പ്പെടെ പങ്കെടുത്ത യോഗത്തിലാണു തീരുമാനം.

article-image

zgxh

You might also like

Most Viewed