അട്ടപ്പാടിയിൽ ആദിവാസികളുടെ ഭൂമി സ്വകാര്യ വ്യക്തികൾ വ്യാജരേഖ ഉണ്ടാക്കി കയ്യേറിയതായി പരാതി


അട്ടപ്പാടി കാവുണ്ടിക്കൽ ആദിവാസികളുടെ ഭൂമി സ്വകാര്യ വ്യക്തികൾ കയ്യേറിയതായി പരാതി. വ്യാജരേഖ ഉണ്ടാക്കി ഭൂമി കയ്യേറി എന്നാണ് പരാതി. ഊർ നിവാസികളുടെ പരാതിയിൽ അഗളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അട്ടപ്പാടിയിലെ കാവുണ്ടിക്കൽ ഊർ നിവാസികൾക്ക് സ്വന്തമായ ആദിവാസി ഭൂമി കയ്യേറി സ്വകാര്യ വ്യക്തികൾ കെട്ടിടം നിർമ്മിക്കുന്നതായാണ് പരാതി. കയ്യേറ്റം ചോദ്യം ചെയ്ത ഊർ നിവാസികളെ കയ്യേറ്റക്കാർ നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്നും ഇവർ പറയുന്നു.

കള്ള ഡോക്യുമെൻ്റ് ഉണ്ടായിട്ട് കൈയേറി പില്ലർ പൊടി ഇട്ടു കൊണ്ടിരിക്കുകയാണ്. ഓൾറെഡി കേസ് നടന്നുകൊണ്ടിരിക്കുകയാണ്. അതിനൊരു സ്റ്റേ ഓർഡർ വാങ്ങിവച്ചിട്ട് നമ്മളെ ഭീഷണിപ്പെടുത്തുകയാണ്. ഭയങ്കര ഭീഷണിയാണ്. പൊലീസിനെ വച്ചിട്ട് നമ്മൾ ആദിവാസി എന്ന നിലക്ക് ഭയങ്കരമായി ഭീഷണിപ്പെടുത്തികൊണ്ടിരിക്കുകയാണ് എന്നും ഇവർ പറയുന്നു.

കയ്യേറ്റം ഒഴിപ്പിച്ച് ആദിവാസി ഭൂമി മടക്കി നൽകണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്കും അഗളി ഡിവൈഎസ്പിക്കും ഊർ നിവാസികൾ പരാതി നൽകിയിട്ടുണ്ട്. ജനപ്രതിനിധികൾക്കും ജില്ലാ കളക്ടർക്കും ഉടൻ പരാതി നൽകാനാണ് ഇവരുടെ തീരുമാനം നേരത്തെയും മേഖലയിൽ ആദിവാസി ഭൂമി കയ്യേറ്റം നടന്നിട്ടുണ്ടെന്നും ഊർ നിവാസികൾ പറയുന്നു.

article-image

dsjhftj

You might also like

  • Lulu Exchange
  • Straight Forward

Most Viewed