കണ്ണൂരിൽ‍ കോൺഗ്രസ് ഓഫീസിന് നേരെ ബോംബേറ്


കണ്ണൂർ‍ ചക്കരയ്ക്കലിൽ‍ കോൺ‍ഗ്രസ് ഓഫീസിന് നേരെ ബോബേറ്. നിർ‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന് നേരെയാണ് ബോംബേറുണ്ടായത്. പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

ഇന്ന് പുലർ‍ച്ചെ രണ്ട് മണിയോടെയാണ് ബോംബേറുണ്ടായത്. ചക്കരക്കലിൽ‍ നിർ‍മാണത്തിലിരിക്കുന്ന ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണ സമയത്ത് പ്രവർ‍ത്തകർ‍ ആരും ഓഫീസിലുണ്ടായിരുന്നില്ല. നാടന്‍ ബോംബാണ് എറിഞ്ഞതെന്നാണ് സൂചന.

article-image

gxh

You might also like

  • Straight Forward

Most Viewed