അൻവറിന് പദവികൾ നൽകരുത്: 12 ക്രിമിനൽ കേസുകളിൽ പ്രതിയെന്ന് ദേശീയ വിവരാവകാശ കൂട്ടായ്മ
ഷീബ വിജയൻ
പി.വി. അൻവറിന് യാതൊരുവിധ ബോർഡ് ചെയർമാൻ സ്ഥാനങ്ങളും നൽകരുതെന്ന് ദേശീയ വിവരാവകാശ കൂട്ടായ്മ സർക്കാരിനോട് ആവശ്യപ്പെട്ടു. അൻവർ 12 ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് ദേശീയ വിവരാവകാശ കൂട്ടായ്മ ആരോപിച്ചു.
പൊതുമേഖലാ സ്ഥാപനമായ കേരള ഫിനാൻസ് കോർപറേഷനിൽ നിന്നും പണം തട്ടിയെന്നും പാരിസ്ഥിതിക നാശനഷ്ടം വരുത്തുന്ന രീതിയിൽ തടയണ നിർമിച്ചെന്നും ഇവർ ആരോപിക്കുന്നു. കാപ്പാ നിയമപ്രകാരം നടപടി നേരിടേണ്ട വ്യക്തിക്ക് സ്ഥാനമാനങ്ങൾ നൽകരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കണ്ട് നിവേദനം നൽകിയതായി വിവരാവകാശ കൂട്ടായ്മ കോ-ഓർഡിനേറ്റർ കെ.വി. ഷാജി തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
dsdsdsdfdfsdfs

