പിണറായിക്കും റിയാസിനും കുരുക്ക് മുറുകുന്നു: ഇ.ഡി.യുടെ വിചാരണക്കത്ത് പുറത്ത്


ഷീബ വിജയൻ

സി.എം.ആർ.എൽ - എക്‌സാലോജിക് ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്ക് പങ്കാളിത്തമുണ്ടെന്ന് ചൂണ്ടിക്കാട്ടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സംസ്ഥാന പൊലീസ് മേധാവിക്കും ഡി.ജി.പിക്കും കത്തയച്ചു. അഴിമതി ഇടപാടിൽ പങ്കാളികളായവർക്കെതിരെ കേസെടുക്കാൻ നിർദ്ദേശിച്ച കത്തിൽ, സി.എം.ആർ.എൽ മാനേജിങ് ഡയറക്ടർ ശശിധരൻ കർത്തക്കെതിരെ കൈക്കൂലി നൽകിയതിന് കേസെടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇ.ഡിയുടെ കത്ത് ലഭിച്ചെന്ന് സ്ഥിരീകരിച്ച ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, നടപടിക്രമങ്ങൾ പാലിച്ച് കർശന നടപടിയുണ്ടാകുമെന്നും കാത്തിരിക്കാനും വ്യക്തമാക്കി.

സി.എം.ആർ.എല്ലിൽ നിന്ന് പിണറായി വിജയൻ മകൾ ടി. വീണ വഴി 3.28 കോടി രൂപ കൈപ്പറ്റിയെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. മുൻ മന്ത്രി മുഹമ്മദ് റിയാസ് ഈ പണം ദുബായിലേക്ക് കടത്തിയെന്നും ഇരുവരെയും വീണ സഹായിച്ചെന്നും സി.എം.ആർ.എൽ മുൻ സി.എഫ്.ഓ പി. സുരേഷ് കുമാറിന്റെ മൊഴി ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു. വ്യാജ പേയ്‌മെന്റുകൾ വഴിതിരിച്ചുവിടാൻ എക്‌സാലോജിക് സൊല്യൂഷൻസും എംപവർ ഇന്ത്യ ക്യാപിറ്റൽ ഇൻവെസ്റ്റ്‌മെന്റ്‌സും ഉപയോഗിച്ചെന്നും, ഷൈജൽ മഹമ്മദ്, നിഖിൽ, ഹസ്സൻ വാരിഷ്, ഫൈജാസ് വി.പി., നന്ദലാൽ എം. തുടങ്ങിയവർ ഗൂഢാലോചനയിൽ പങ്കാളികളായെന്നും ഇ.ഡി ചൂണ്ടിക്കാട്ടുന്നു.

article-image

ccxcxcxzxc

You might also like

  • Lulu Exchange
  • Straight Forward

Most Viewed