സിനിമാ തിയേറ്ററുകളിലെ പോപ്‌കോൺ കൊള്ളയ്ക്ക് പൂട്ട വീഴുന്നു; മുന്നറിയിപ്പ് നൽകി മന്ത്രി അനൂപ് ജേക്കബ്


ഷീബ വിജയൻ

സംസ്ഥാനത്തെ തിയറ്ററുകളിലും പൊതുവിപണിയിലും ഉത്പന്നങ്ങളുടെ അളവിലും തൂക്കത്തിലും വിലയിലും വ്യത്യാസം വരുത്തി കച്ചവടം നടത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് ഭഷ്യ പൊതുവിതരണ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി അനൂപ് ജേക്കബ് മുന്നറിയിപ്പ് നൽകി. പിറവം നഗരസഭയിൽ സംഘടിപ്പിച്ച ഓട്ടോറിക്ഷ ഫെയർ മീറ്റർ പരിശോധനാ ക്യാമ്പിന്റെ തത്സമയ സർട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിയേറ്ററുകളിൽ ഭക്ഷണ സാധനങ്ങൾക്കും വെള്ളത്തിനും അമിത വില ഈടാക്കുന്നുവെന്ന പരാതിയിൽ കൊച്ചിയിലെയും മറ്റ് ജില്ലകളിലെയും തിയേറ്ററുകളിലും മാളുകളിലും കഴിഞ്ഞ ദിവസങ്ങളിൽ മിന്നൽ പരിശോധന നടന്നിരുന്നു. 60 രൂപയുടെ പോപ്‌കോണിന് 350 രൂപയും ഒരു കുപ്പി വെള്ളത്തിന് 90 രൂപയും ഈടാക്കുന്ന മൾട്ടിപ്ലക്‌സുകളുടെ കൊള്ളക്കെതിരെയാണ് സർക്കാർ ഇടപെട്ടത്. പരിശോധനയിൽ കൊച്ചി എം.ജി റോഡിലെ മാളിലുള്ള സിനിപോളിസിൽ 360 ഗ്രാം പോപ്കോണിന് 540 രൂപ ഈടാക്കുന്നതായി കണ്ടെത്തിയിരുന്നു.

article-image

cxzdsdsaasd

You might also like

  • Lulu Exchange
  • Straight Forward

Most Viewed