മദ്യം വാങ്ങാൻ പണം നൽ‍കാത്തതിനെ തുടർ‍ന്ന് മകൻ അമ്മയെ തീ കൊളുത്തി


മദ്യം വാങ്ങാൻ പണം നൽ‍കാത്തതിനെ തുടർ‍ന്ന് മകൻ അമ്മയെ തീ കൊളുത്തി. സംഭവവുമായി ബന്ധപ്പെട്ട് ചമ്മണ്ണൂർ‍ സ്വദേശി മനോജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മനോജിന്‍റെ അമ്മ ശ്രീമതിയെ (75) ഗുരുതര പൊള്ളലോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ‍ പ്രവേശിപ്പിച്ചു. തൃശൂർ‍ ചമ്മണ്ണൂരിലായിരുന്നു സംഭവം. ഇന്നലെ രാത്രി എട്ടരയോടെയാണ് മനോജ് അമ്മയെ തീ കൊളുത്തിയത്. മദ്യത്തിന് പണം ചോദിച്ചപ്പോൾ‍ നൽ‍കാൻ തയാറാവത്തതിനെ തുടർ‍ന്ന് മനോജ് മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

ഗുരുതരമായി പരിക്കേറ്റ ശ്രീമതിയെ തൃശൂർ‍ മെഡിക്കൽ‍ കോളേജിൽ‍ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മനോജ് മദ്യത്തിന് അടിമയാണെന്നും ദീർ‍ഘകാലമായി മാനസികാരോഗ്യത്തിന് ചികിത്സയിലാണെന്നും പോലീസ് പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed