യുവതി ഭർതൃവീട്ടിൽ മരിച്ചനിലയിൽ

കൊല്ലം ചടയമംഗലം അക്കോണത്ത് യുവതി ഭർതൃവീട്ടിൽ മരിച്ചനിലയിൽ. അടൂർ പഴകുളം സ്വദേശിനി ലക്ഷ്മി പിള്ള(24)ആണ് മരിച്ചത്. കുവൈറ്റിലായിരുന്ന ഭർത്താവ് കിഷോർ ചൊവ്വാഴ്ച നാട്ടിലെത്തിയിരുന്നു. വാതിൽ തുറക്കാത്തതിനെ തുടർന്ന് ചവിട്ടിപ്പൊളിച്ച് അകത്തു കയറിയപ്പോഴാണ് ലക്ഷ്മിയെ മരിച്ച നിലയിൽ കണ്ടത്.
അസ്വാഭാവിക മരണത്തിന് കേസെടുത്ത ചടയമംഗലം പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം കോളേജിലേക്ക് മാറ്റി.
്േബ്ഹ