രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ പോക്കറ്റടി സംഘം

തിരുവനന്തപുരത്ത് ഭാരത് ജോഡോ യാത്രക്കിടെ രാഹുൽ ഗാന്ധിയെ കാണാനെത്തിയവരുടെ പോക്കറ്റടിച്ചു. രാഹുൽ ഗാന്ധിയെ കാണാൻ കാത്തു നിൽക്കുന്നതിനിടെയാണ് നാലംഗ സംഘം പോക്കറ്റടിച്ചത്. ഇവരെ പൊലീസ് തിരിച്ചറിഞ്ഞു. തമിഴ്‌നാട്ടിൽ നിന്നുള്ള സംഘമാണ് കടന്ന് കൂടിയത്. സംഘത്തെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു. ഇന്ന് രാവിലെ നേമത്ത് നിന്നാണ് ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. ജോഡോ യാത്ര കടന്നുപോയ കരമന, തമ്പാനൂർ എന്നിവിടങ്ങളിൽ നിന്ന് പലരുടെയും പേഴ്‌സും പണവും നഷ്ടപ്പെട്ടതായി പരാതി വന്നിട്ടുണ്ട്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് നാലംഗ സംഘത്തെ തിരിച്ചറിയുകയായിരുന്നു. എല്ലാ സ്റ്റേഷനുകളിലും ഇവരുടെ ചിത്രങ്ങൾ എത്തിയിട്ടുണ്ട്.
കന്യാകുമാരി മുതൽ കാശ്മീർ വരെ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്നലെയാണ് കേരളത്തിൽ പ്രവേശിച്ചത്. ഇന്ന് രാവിലെ ഏഴിന് വെള്ളായണി ജംഗ്ഷനിൽ നിന്നാണ് പദയാത്ര ആരംഭിച്ചത്. വൈകിട്ട് പട്ടത്തു നിന്നും ആരംഭിച്ച് കഴക്കൂട്ടത്ത് യാത്ര അവസാനിക്കും. സമാപന പൊതുയോഗത്തിൽ ദേശീയ, സംസ്ഥാന നേതാക്കൾ പങ്കെടുക്കും.
rudftuf