കുട്ടിയടക്കം നാല് മലയാളികൾ തുത്തുകുടിയിലുണ്ടായ വാഹാനപകടത്തിൽ മരണപ്പെട്ടു

തൂത്തുക്കുടിയിൽ വാഹനാപകടത്തിൽ നാല് മലയാളികൾ മരിച്ചു. കുട്ടിയടക്കം ഒരു കുടുംബത്തിലെ മൂന്ന് പേർ ഉൾപ്പെടെ നാലാളുകളാണ് അപകടത്തിൽപ്പെട്ടത്. തിരുവനന്തപുരം ചാല സ്വദേശികളാണ് മരിച്ചത്. അശോകൻ, ഭാര്യ ശൈലജ, ആരവ് (ഒരു വയസ്), ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ മറ്റൊരാൾക്ക് ഗുരുതര പരിക്കുണ്ട്.
പഴനിയിലേക്ക് പോകുമ്പോഴാണ് ഇവർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം.
ോ