കൊച്ചി മെട്രോ തൃപ്പൂണിത്തുറയിലേക്കും


കൊച്ചി മെട്രോ പേട്ട−എസ്എൻ ജംഗ്ഷൻ പാത ഉദ്ഘാടനം നാളെ. വൈകീട്ട് ആറ് മണിക്ക് സിയാൽ കൺവെൻഷൻ സെന്ററിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ചടങ്ങിൽ പങ്കെടുക്കും. തൃപ്പൂണിത്തുറ വരെയുള്ള പാതയുടെ നിർമാണ ഉദ്ഘാടനവും നാളെ നടക്കും.

മെട്രോ റെയിൽ സുരക്ഷാ കമ്മീഷണറുടെ നേതൃത്വത്തിലുള്ള സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കി രണ്ട് മാസം നീണ്ടുനിന്ന ഒരുക്കങ്ങൾക്കൊടുവിലാണ് പാത ഉദ്ഘാടനത്തിനായി തയാറെടുക്കുന്നത്.

നിലവിൽ കൊച്ചി മെട്രോയ്ക്ക് 22 സ്‌റ്റേഷനുകളാണ് ഉള്ളത്. എസ്.എൻ ജംഗ്ഷൻ മുതൽ തൃപ്പൂണിത്തുറ വരെയുള്ള പാതയുടെ നിർമാണമാണ് ഇനി നടക്കാൻ പോകുന്നത്.

article-image

xgch

You might also like

Most Viewed