ആംബുലൻസിന്‍റെ വാതിൽ തുറക്കാനാവാതെ ചികിത്സ വൈകി രോഗി മരിച്ചു

അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലെത്തിച്ചിട്ടും ആംബുലൻസിന്‍റെ വാതിൽ തുറക്കാനാവാതെ ചികിത്സവൈകി രോഗി മരിച്ചു. ഫറോക്ക് സ്വദേശി കോയമോൻ (66) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് സ്കൂട്ടർ ഇടിച്ചാണ് കോയമോന് പരിക്കേറ്റത്. ഇദ്ദേഹത്തെ ഉടൻ തന്നെ കോഴിക്കോട് ബീച്ച് ആശുപത്രിയിലും അവിടെ നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു.
എന്നാൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ കോയമോനുമായെത്തിയ ആംബുലൻസിന്‍റെ വാതിൽ തുറക്കാനായില്ല. മഴു ഉപയോഗിച്ച് വെട്ടിപ്പൊളിച്ചാണ് രോഗിയെ പുറത്തെത്തിച്ചത്. തുടർന്ന് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ ബീച്ച് ആശുപത്രി ആർഎംഒ അന്വേഷണം നടത്തും.
xyddfjufj