കൊച്ചിയിൽ‍ വീടിന് തീപിടിച്ച് വീട്ടമ്മ മരിച്ചു


കൊച്ചിയിൽ‍ വീടിന് തീപിടിച്ച് വീട്ടമ്മ മരിച്ചു. എറണാകുളം സൗത്തിലാണ് അപകടമുണ്ടായത്. പുഷ്പവല്ലിയെന്ന വീട്ടമ്മയുടെ മൃതദേഹം വീട്ടിലെ കട്ടിലിൽ‍ കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. ഇവർ‍ക്ക് 57 വയസായിരുന്നു. അപകട കാരണം വെളിവായിട്ടില്ല. 

ഉച്ചയ്ക്ക് 1.30ഓടെ വീട്ടിൽ‍ നിന്നും പുക ഉയരുന്നത് കണ്ട് സംഭവസ്ഥലത്തേക്കെത്തിയ അയൽ‍ക്കാരാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. ഉച്ചയോടെ ചെറിയ രീതിയിലുള്ള സ്‌ഫോടന ശബ്ദം കേട്ടിരുന്നതായും നാട്ടുകാരിൽ‍ ചിലർ‍ പറയുന്നു. നാട്ടുകാർ‍ തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും സ്ഥിതിഗതികൾ‍ നിയന്ത്രണവിധേയമാകാതെ വന്നപ്പോൾ‍ ഫയർ‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു.

രണ്ട് യൂണിറ്റ് ഫയർ‍ഫോഴ്‌സെത്തിയാണ് തീ പൂർ‍ണമായും അണച്ചത്. രണ്ട് മക്കളോടൊപ്പമായിരുന്നു പുഷ്പവല്ലി വീട്ടിൽ‍ താമസിച്ചിരുന്നത്. അപകടം നടക്കുമ്പോൾ‍ ഇവർ‍ രണ്ടുപേരും ജോലിക്ക് പോയിരിക്കുയായിരുന്നു. വീട്ടമ്മയുടേത് ആത്മഹത്യയാണോ എന്നതടക്കമുള്ള കാര്യങ്ങൾ‍ പൊലീസ് അന്വേഷിച്ചുവരികയാണ്.

You might also like

  • Straight Forward

Most Viewed