ജെന്‍റർ‍ ന്യൂട്രൽ‍ യൂണിഫോം ഒരു സ്‌കൂളിലും അടിച്ചേൽ‍പ്പിക്കില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി


ജെന്‍റർ‍ ന്യൂട്രൽ‍ യൂണിഫോം ഒരു സ്‌കൂളിലും അടിച്ചേൽ‍പ്പിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ഇത് നടപ്പിലാക്കണമെന്ന് സർ‍ക്കാരിന് ഒരു നിർ‍ബന്ധവും ഇല്ലെന്നും മന്ത്രി പറഞ്ഞു. വിഷയത്തിൽ‍ സർ‍ക്കാർ‍ നിലപാട് ആവർ‍ത്തിച്ചു വ്യക്തമാക്കിയതാണ്. എന്നിട്ടും പ്രതിഷേധിക്കുന്ന ആളുകളെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാവാമെന്നും മന്ത്രി പറഞ്ഞു. 

ജെന്‍റർ‍ ന്യൂട്രൽ‍ യൂണിഫോം നടപ്പിലാക്കുന്നതിനെതിരെ കഴിഞ്ഞ ദിവസം മുസ്ലിം സംഘടനകൾ‍ കോഴിക്കോട് യോഗം ചേർ‍ന്നിരുന്നു. ഇതിനെതിരെ ബോധവത്കരണ കാമ്പയിൻ സംഘടിപ്പിക്കുമെന്ന് സമസ്ത വ്യക്തമാക്കിയ സാഹചര്യത്തിലാണ് വിഷയത്തിൽ‍ സർ‍ക്കാർ‍ വീണ്ടും നിലപാട് വ്യക്തമാക്കിയത്.

You might also like

Most Viewed