ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന്‍റെ മുകളിലേക്ക് മരം വീണ് നാല് വയസുകാരന് ദാരുണാന്ത്യം


പറവൂരിൽ ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന്‍റെ മുകളിലേക്ക് മരം വീണ് നാല് വയസുകാരന് ദാരുണാന്ത്യം. പുത്തൻവേലിക്കര സ്വദേശി അനുപം കൃഷ്ണയാണ് മരിച്ചത്. മുത്തച്ഛന്‍റെ കൂടെ സ്കൂട്ടറിൽ‍ യാത്ര ചെയ്യവെ റോഡരികിൽനിന്നിരുന്ന മരം കടപുഴകി വീഴുകയായിരുന്നു. മുത്തച്ഛനും ഗുരുതര പരിക്കേറ്റു. ഇയാളെ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്മയുടെ വീട്ടിൽ പോയി മടങ്ങുകയായിരുന്നു കുട്ടിയും മുത്തച്ഛനും.

അപകടം ഉണ്ടായ ഉടൻതന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

You might also like

  • Straight Forward

Most Viewed