ഇടുക്കി ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് കെഎസ്ഇബിക്ക് നിർദേശം നൽകി; മന്ത്രി റോഷി അഗസ്റ്റിൻ
 
                                                            ഇടുക്കി ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് കെഎസ്ഇബിക്ക് നിർദേശം നൽകിയെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ട്വന്റിഫോറിനോട് പറഞ്ഞു. ജലനിരപ്പ് റൂൾ കർവ് പരിധിയിൽ എത്തിയാലും ഷട്ടറുകൾ അടയ്ക്കരുതെന്നാണ് നിർദേശം നൽകിയത്. എറണാകുളത്തെ കാലാവസ്ഥ അനുകൂലമാണെങ്കിൽ ഷട്ടറുകൾ തുറക്കും.
ഇടുക്കി ഡാമിൽ ആവശ്യമെങ്കിൽ കൂടുതൽ വെള്ളം ഒഴുക്കി വിടും. റൂൾ ലെവൽ അനുസരിച്ചാണ് ഡാം തുറക്കേണ്ടത്. കൂടുതൽ വെള്ളം ഒഴുക്കി വിടാതിരിക്കാനാണ് ശ്രമം.
ഇടമലയാർ ഇപ്പോൾ തുറക്കണ്ടതില്ല. പെരിയാർ ജലനിരപ്പ് വാണിങ്ങ് ലെവലിൽ എത്തിയിട്ടില്ല. അതിനുള്ള സാധ്യത ഇല്ല. ഡാം തുറന്ന് വിടുന്നതിനോടനുബന്ധിച്ച് എല്ലാ വകുപ്പുകളും സജ്ജമാണ്. ഏത് തരത്തിൽ വെള്ളമുയർന്നാലും സ്വീകരിക്കേണ്ട നടപടികൾ സജ്ജീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
 
												
										