'രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരുടെ പ്രകടനം പോരെന്ന പ്രചരണം'; മന്ത്രി രാജീവിന്റെ മറുപടി


രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരുടെ പ്രകടനം പോരെന്ന പ്രചരണത്തിന് മറുപടിയുമായി മന്ത്രി പി രാജീവ്. പ്രതിപക്ഷ പിന്തുണയില്‍ മാധ്യമങ്ങള്‍ സൃഷ്ടിച്ച പ്രചരണമാണ് അതെന്നും സര്‍ക്കാര്‍ മികച്ച രീതിയില്‍ തന്നെയാണ് മുന്നോട്ട് പോകുന്നതെന്നും മന്ത്രി രാജീവ് പറഞ്ഞു.

രണ്ടാം പിണറായി സര്‍ക്കാര്‍ ആദ്യത്തേത് പോലെ മികച്ചതാണെങ്കില്‍ സ്വാഭാവികമായും മൂന്നാമതും ഇടതുപക്ഷം അധികാരത്തിലേറുമെന്ന് മന്ത്രി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

മന്ത്രി പി രാജീവ് പറഞ്ഞത് പ്രസക്തഭാഗങ്ങള്‍: ''പ്രതിപക്ഷത്തിന്റെ പിന്തുണയോടെ മാധ്യമങ്ങള്‍ സൃഷ്ടിച്ച പ്രചരണത്തിന്റെ ഭാഗമാണിത്. രണ്ടാം പിണറായി സര്‍ക്കാര്‍ ആദ്യത്തേത് പോലെ മികച്ചതാണെങ്കില്‍ സ്വാഭാവികമായും മൂന്നാമതും ഇടതുപക്ഷം അധികാരത്തിലേറും.

അത് അതിജീവിക്കില്ലെന്ന് പ്രതിപക്ഷത്തിന് അറിയാവുന്നത് കൊണ്ട് അവര്‍ ആ സാധ്യതയെക്കുറിച്ച് ജാഗ്രത പുലര്‍ത്തുന്നു.''''സത്യപ്രതിജ്ഞ ചെയ്യാന്‍ സ്റ്റേറ്റ് കാര്‍ ഒന്നില്‍ എത്തി അതേ കാറില്‍ മടങ്ങിയ ഒരാള്‍ മാത്രമേ ഉള്ളൂ എന്ന് ഞാന്‍ നിങ്ങളെ ഓര്‍മ്മിപ്പിക്കട്ടെ. അതാണ് പിണറായി വിജയന്‍. ഇതെല്ലാം അദ്ദേഹം നേടിയത് മാധ്യമങ്ങളുടെ പിന്തുണയില്ലാതെയാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി മാധ്യമങ്ങള്‍ പിണറായി വിജയനെ വേട്ടയാടുകയാണ്. അദ്ദേഹം വിജയിച്ചത് അദ്ദേഹം എന്താണെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാവുന്നതുകൊണ്ടാണ്. എല്ലാവരുടെയും ശബ്ദമുള്ള, അവരെ കേള്‍ക്കുന്ന കൂട്ടായ സര്‍ക്കാരാണ് ഇടതുമുന്നണിയുടേത്. എല്‍ഡിഎഫ് പ്രകടനപത്രിക അനുസരിച്ചാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.''

''എല്ലാവരും അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയും തീരുമാനങ്ങള്‍ കൂട്ടായി എടുക്കുകയും ചെയ്യുന്ന തുറന്ന ചര്‍ച്ചയാണ് മന്ത്രിസഭാ യോഗങ്ങളില്‍ നടക്കുന്നത്. എന്നാല്‍ ഒരു തീരുമാനമെടുത്താല്‍, ഞങ്ങള്‍ എല്ലാവരും ഒറ്റക്കെട്ടോടെ അത് പിന്തുടരും. അതാണ് എല്‍ഡിഎഫിന്റെ അച്ചടക്കം.''

You might also like

  • Straight Forward

Most Viewed