പ്ലസ് വൺ പ്രവേശനം; അപേക്ഷ സമർപ്പിക്കാനുള്ള സമയം നീട്ടി


സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ സമർ‍പ്പിക്കാനുള്ള സമയം നീട്ടി. തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണി വരെ അപേക്ഷ നൽ‍കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സിബിഎസ്ഇ വിദ്യാർ‍ത്ഥികൾ‍ നൽ‍കിയ ഹർ‍ജിയിലാണ് തീരുമാനം. പ്ലസ് വൺ പ്രവേശനത്തിനുളള സമയ പരിധി ഇന്നലെ ഹൈക്കോടതി ഒരു ദിവസം നീട്ടി നൽ‍കി ഇടക്കാല ഉത്തരവ് പുറത്തിറക്കിയിരുന്നു. എന്നാൽ‍ പ്രവേശനത്തിനുളള സമയ പരിധി അടുത്ത തിങ്കളാഴ്ച വരെ നീട്ടണമെന്ന് ഹർജിക്കാർ ആവശ്യപ്പെടുകയായിരുന്നു. സമയപരിധി ഇനിയും നീട്ടാനാവില്ലെന്നായിരുന്നു സംസ്ഥാന സർ‍ക്കാർ‍ നിലപാട്. സ്റ്റേറ്റ് സിലബസിൽ‍ പഠിച്ച വിദ്യാർ‍ത്ഥികൾ‍ ഒരു മാസമായി പ്രവേശനത്തിന് കാത്തിരിക്കുകയാണ്. 

ഇനിയും സമയം അനുവദിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും സർ‍ക്കാർ‍ കോടതിയെ അറിയിച്ചിരുന്നു. അതേസമയം ഇന്നാണ് സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചത്. മിക്ക സിബിഎസ്ഇ സ്കൂളുകളിലും പ്ലസ് ടു ഉണ്ട് എന്നും സർക്കാർ‍ കോടതിയിൽ‍ പറഞ്ഞു. തങ്ങളുടെ സ്കൂളിൽ പ്ലസ് ടു ഇല്ല എന്ന് ഹർജിക്കാർ പറഞ്ഞു. സിബിഎസ്ഇ, സംസ്ഥാന സംവിധാനങ്ങൾ‍ തമ്മിൽ‍ ഏകോപനം ഇല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. സമയം നീട്ടി നൽ‍കിയില്ലെങ്കിൽ‍ തങ്ങൾ‍ക്ക് തുടർ‍പഠനം അസാധ്യമാകുമെന്നാണ് സിബിഎസ്ഇ വിദ്യാർ‍ത്ഥികൾ‍ പറയുന്നത്. അതിനിടെയാണ് ഇന്ന് സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed