മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും വീണ്ടും പുതിയ വാഹനം; 72 ലക്ഷം രൂപ അനുവദിച്ചു

മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും വീണ്ടും പുതിയ വാഹനം. വാഹനം വാങ്ങാൻ 72 ലക്ഷം രൂപ അനുവദിച്ച് പൊതുഭരണ വകുപ്പ് ഉത്തരവ് ഇറങ്ങി. കറുത്ത ഇന്നോവ ക്രിസ്റ്റയാണ് ഡല്‍ഹിയിലെ ഉപയോഗത്തിനായി വാങ്ങുന്നത്. ബെന്‍സും കിയ കാര്‍ണിവലും രണ്ട് പേര്‍ക്കുമായി അടുത്തിടെ വാങ്ങിയിരുന്നു.
85 ലക്ഷം രൂപ വിലയുള്ള ബെന്‍സ് കാര്‍ ആണ് ഗവര്‍ണര്‍ക്കായി വാങ്ങിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വാഹനവും മാറ്റിയിരുന്നു. ഈ വര്‍ഷം തുടക്കിത്തിലാണ് മുഖ്യമന്തി ഔദ്യോഗിക വാഹനം കറുപ്പ് നിറത്തിലുള്ള ഇന്നോവ ക്രിസ്റ്റയിലേക്ക് മാറിയത്. മുഖ്യമന്ത്രിയുടെ സുരക്ഷാ പരിഷ്‌കരണത്തിന്റെ ഭാഗമായിട്ടായിരുന്നു മാറ്റം.