എംസിഎംഎയുടെ നേതൃത്വത്തിൽ ബലിപെരുന്നാൾ സംഗമം സംഘടിപ്പിച്ചു


മനാമ സെൻട്രൽ മാർക്കറ്റിലെ തൊഴിലാളികളുടെ കൂട്ടായ്മയായ എംസിഎംഎയുടെ നേതൃത്വത്തിൽ ബലിപെരുന്നാൾ സംഗമം സംഘടിപ്പിച്ചു. ബഹ്റൈൻ കേരളീയ സമാജം ഓഡിറ്റോറയത്തിൽ വെച്ച് നടന്ന പരിപാടിയുടെ ഉദ്ഘാടനം ബികെഎസ് ആക്ടിങ്ങ് സെക്രട്ടറി വർഗീസ് ജോർജ് നിർവഹിച്ചു. കൂട്ടായ്മ അഗങ്ങൾ അവതരിപ്പിച്ച മുട്ടിപ്പാട്ട്, നിസാം തളിപ്പറമ്പ്, സിഫ്രാൻ, സിനോറി, മെഹറുന്നീസ, സൈനബ്, ആസിഫ് കാപ്പാട്, നസീബ, ആഷിഫ് എന്നിവർ ചേർന്നവതരിപ്പിച്ച  സംഗീതപരിപാടി എന്നിവയായിരുന്നു മുഖ്യ ആകർഷണം. ഐസിആർഎഫ് ചെയർമാൻ ഡോ ബാബു രാമചന്ദ്രൻ, പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ തുടങ്ങിയവർ പങ്കെടുത്ത പരിപാടിയിൽ പ്രസിഡണ്ട് ചന്ദ്രൻ വളയം അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി  അഷ്റഫ് പൂഴിത്തല സ്വാഗതം നേർന്നു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed