കൊല്ലത്ത് നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ചതായി പരാതി


കൊല്ലത്ത് നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ചതായി പരാതി. ആയൂരിലെ കോളേജിൽ പരീക്ഷ എഴുതാനെത്തിയ പെൺകുട്ടികൾളുടെ അടിവസ്ത്രമാണ് ഉദ്യോഗസ്ഥർ അഴിച്ചു പരിശോധിച്ചത്. ഇവിടെ പരീക്ഷയ്ക്ക് എത്തിയ 90 ശതമാനം പെൺകുട്ടികളുടെയും അടിവസ്ത്രം അഴിപ്പിച്ചുവെന്നും ആരോപണമുണ്ട്. സംഭവത്തിൽ ഒരു പെൺകുട്ടി കൊട്ടാരക്കര ഡിവൈഎസ്പിക്ക് പരാതി നൽകി. 

എന്നാൽ, ഇക്കാര്യത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് പരീക്ഷ നടന്ന ആയൂരിലെ കോേളജ് അധികൃതർ പ്രതികരിച്ചു. നീറ്റ് സംഘം നിയോഗിച്ച ഏജൻസിയാണ് വിദ്യാർത്ഥികളെ പരിശോധിച്ചതെന്നും അവർ വിശദീകരിച്ചു.

You might also like

  • Straight Forward

Most Viewed