എം.എം മണി മാപ്പ് പറയണം: പ്രതിപക്ഷ ബഹളത്തിൽ‍ സഭ ഇന്നത്തേക്ക് പിരിഞ്ഞു


കെ.കെ രമ എം.എൽ‍.എയ്‌ക്കെതിരെ എം.എം മണി നടത്തിയ പരാമർ‍ശം പിൻ‍വലിച്ച് മാപ്പ് പറയണമെന്ന് പ്രതിപക്ഷം. പ്രതിഷേധത്തിൽ‍ സഭാ നടപടികൾ‍ പൂർ‍ത്തിയാക്കി ഇന്നത്തേക്ക് പിരിഞ്ഞു. ചോദ്യോത്തര വേള പൂർ‍ത്തിയാകാതെ പത്ത് മിനിറ്റിനുള്ളിൽ‍ സഭ പിരിയേണ്ടി വന്നു.

മണിയുടെ പരാമർ‍ശം അൺ‍പാർ‍ലമെന്ററി ആണെങ്കിൽ‍ സഭാ രേഖകളിൽ‍ നിന്ന് നീക്കാമെന്ന് സ്പീക്കർ‍ അറിയിച്ചു. ചോദ്യോത്തര വേളയോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷം ഉയർ‍ത്തിയത്. 

രാഹുൽ‍ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തിനെതിരെ സഭാ സമ്മേളനത്തിന്റെ ആദ്യദിനം കണ്ടതുപോലെയാണ് പ്രതിപക്ഷം ഇന്നും പ്രതിഷേധിച്ചത്.

You might also like

Most Viewed