മെന്‍റർ വിവാദത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം തേടി സ്പീക്കർ


മെന്‍റർ വിവാദത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം തേടി സ്പീക്കർ എം.ബി. രാജേഷ്. മാത്യു കുഴൽനാടൻ എംഎൽഎയുടെ അവകാശ ലംഘന നോട്ടിസിലാണ് ന‌‌ടപടി. മെന്‍റർ‍ വിവാദത്തിൽ‍ മുഖ്യമന്ത്രി സഭയെ തെറ്റദ്ധരിപ്പിച്ചെന്നായിരുന്നു മാത്യു കുഴൽനാടന്‍റെ നോട്ടീസ്.  മുഖ്യമന്ത്രിയുടെ മകൾ വീണ പിഡബ്യുസി ഡയറക്ടർ ജയിക് ബാല കുമാറിനെ മെന്‍റർ എന്ന് വിശേഷിപ്പിച്ചു എന്നായിരുന്നു കുഴൽ നാടന്‍റെ പരാമർശം. എന്നാൽ ഇത് പച്ചക്കള്ളം എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. 

തൊട്ടു പിന്നാലെ വീണയുടെ കമ്പനിയുടെ വെബ് സൈറ്റിലെ പഴയ വിവരം മാത്യു പുറത്തു വിട്ടിരുന്നു. ശേഷം മുഖ്യമന്ത്രിക്ക് എതിരായി അവകാശ ലംഘന നോട്ടീസ് നൽകി. മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചു എന്ന് കാണിച്ചാണ് നോട്ടീസ് ചട്ടം 154 പ്രകാരമാണ് നോട്ടീസ് നൽകിയിരിക്കുന്നത്. അടിയന്തരപ്രമേയ ചർച്ചയ്ക്കിടെ വസ്തുതവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞ് മുഖ്യമന്ത്രി എംഎൽഎമാരെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് നോട്ടീസ്.

You might also like

Most Viewed