കാവ്യ മാധവന്റെ മൊഴി വീണ്ടും രേഖപ്പെടുത്തിയേക്കും; അന്വേഷണം സിനിമാ മേഖലയിലെ മൂന്ന് പേരിലേക്കും


നടിയെ അക്രമിച്ച കേസിൽ കാവ്യ മാധവന്റെ മൊഴി വീണ്ടും രേഖപ്പെടുത്തിയേക്കും. സിനിമ മേഖല കേന്ദ്രീകരിച്ച് 3 പേരിലേക്കും അന്വേഷണം എത്തിയിട്ടുണ്ട്. ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജിന്റെ സുഹൃത്തിനെയും ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്ത് വിട്ടയച്ചു. സുരാജിന്റെ ബിസിനസ് സംബന്ധിച്ചായിരുന്നു മൊഴിയെടുപ്പ്.നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണ ഭാഗമായിയാണ് നടി കാവ്യ മാധവന്റെ മൊഴി വീണ്ടും രേഖപ്പെടുത്തേണ്ടിവരുമെന്നാണ് ക്രൈം ബ്രാഞ്ച് വൃത്തങ്ങൾ നൽകുന്ന വിവരം. ഉദ്യോഗസ്ഥർ നിർദേശിക്കുന്ന സ്ഥലത്ത് ഹാജരാകുന്ന വിധം പുതിയ നോട്ടീസ് നൽകാനാണ് തീരുമാനം.

കാവ്യയുടെയും ദിലീപിന്റെയും സുഹൃത്തുക്കളായ സിനിമ മേഖലയിലുള്ള 3 പേരുടെ മൊഴിയും ഉടൻ അന്വേഷണ സംഘം രേഖപ്പെടുത്തും. അവസാന ഘട്ടത്തിൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവരുടെ മൊഴി രേഖപ്പെടുത്തുന്നത്. വധഗൂഢാലോചനാ കേസിൽ അന്വേഷണം പൂർത്തിയായെന്ന സൂചനകളും ഇതിനോടകം ലഭിക്കുന്നുണ്ട്. കേസിൽ ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജിന്റെ സുഹൃത്തിന്റെ മൊഴി ക്രൈം ബ്രാഞ്ച് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.

തിരുവനന്തപുരം സ്വദേശിയായ സുഹൃത്തിൽ നിന്ന് സുരാജിന്റെ ബിസിനസ് ബന്ധങ്ങൾ സംബന്ധിച്ച വിവരങ്ങൾ തേടി. വിദേശത്ത് സുരാജിനുള്ള ബന്ധങ്ങളെ കുറിച്ചും സുഹൃത്തിൽ നിന്നും ക്രൈംബ്രാഞ്ച് വിവരങ്ങൾ തേടിയിരുന്നു. അതേസമയം ദേ പുട്ടിന്റെ കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട് ദിലീപ് ദുബായിലേക്ക് പോകും. കോടതി അനുമതിയോടെയാണ് യാത്ര.

You might also like

  • Lulu Exchange
  • Straight Forward

Most Viewed