എസ്എസ്എൽസി പരീക്ഷാഫലം ജൂൺ 10ന്; 20ന് പ്ലസ് ടു ഫലം
എസ്എസ്എൽസി പരീക്ഷാഫലം ജൂണ്‍ 10ന് പ്രസിദ്ധീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി വി ശിവൻകുട്ടി. പ്ലസ് ടു പരീക്ഷാഫലം ജൂൺ 20ന് പ്രസിദ്ധീകരിക്കും. പരീക്ഷാഫലം ജൂൺ 15ന് പ്രഖ്യാപിക്കുമെന്നാണ് മുന്‍പ് അറിയിച്ചിരുന്നത്.
നാളെയാണ് സംസ്ഥാനത്തെ സ്‌കൂളുകളിൽ പ്രവേശനോത്സവം നടക്കുന്നത്. 12986 സ്‌കൂളുകളിലാണ് പ്രവേശനോത്സവം നടക്കുന്നത്. സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്തെ കഴക്കൂട്ടം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. സ്‌കൂളുകൾ തുറക്കുന്നതിനു സജ്ജമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത സ്‌കൂൾ കെട്ടിടങ്ങൾക്ക് പ്രവർത്തനാനുമതി നൽകില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


