മലപ്പുറത്ത് പന്നിവേട്ടക്കിടെ വെടിയേറ്റ് യുവാവിന് ദാരുണാന്ത്യം


പന്നിവേട്ടിക്കിടെ വെടിയേറ്റ് യുവാവിന് ദാരുണാന്ത്യം. മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി സാനു എന്ന ഇര്‍ഷാദാണ് മരിച്ചത്. ഉന്നംതെറ്റി വെടി കൊണ്ടതാണെന്നാണ് പ്രാഥമിക നിഗമനം. പന്നിവേട്ടക്കായി ഇർഷാദിന്റെ ഒപ്പമുണ്ടായിരുന്ന സനീഷ്, അക്ബർ അലി എന്നിവർക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. വയറിന് വെടിയേറ്റ നിലയിൽ ഇർഷാദിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ കോട്ടക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചു. 

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed