റെയിൽവേ യാത്രക്കാർക്ക് പുതിയ അനുഭവം; ദക്ഷിണ റെയിൽവേയിലെ ആദ്യ വിസ്റ്റാഡോം കോച്ചുകൾ കേരളത്തിലേക്ക്


ശാരിക

കൊല്ലം: കേരളത്തിലെ ആദ്യ വിസ്റ്റാഡോം കോച്ചുകൾ കൊല്ലം-ചെങ്കോട്ട റൂട്ടിൽ ഈ മാസം 22 മുതൽ സർവീസ് ആരംഭിക്കും. ദക്ഷിണ റെയില്‍വേയിലെ ആദ്യ വിസ്റ്റാഡോം കോച്ചുകളാണ് കൊല്ലം - പുനലൂർ - ചെങ്കോട്ട പാത വഴി സര്‍വീസ് നടത്തുന്ന മധുര - ഗുരുവായൂര്‍ എക്സ്പ്രസില്‍ (Train No. 16327/16328) അനുവദിച്ചിരിക്കുന്നത്. കേരളത്തിലൂടെ ഓടുന്ന ഒരു ട്രെയിനില്‍ ആദ്യമായാണ് ഈ വിസ്റ്റാഡോം സൗകര്യം ലഭ്യമാകുന്നത്.

ചെങ്കുത്തായ മലനിരകള്‍, തുരങ്കങ്ങള്‍, പച്ചപ്പു നിറഞ്ഞ കുന്നിന്‍ചരിവുകള്‍, പുഴയോരങ്ങള്‍ എന്നിവയിലൂടെ കടന്നുപോകുന്ന കൊല്ലം - ചെങ്കോട്ട റൂട്ട് യാത്രക്കാര്‍ക്ക് എന്നും പ്രിയപ്പെട്ടതാണ്. പശ്ചിമഘട്ടത്തിന്റെ മനോഹര കാഴ്ചകള്‍ ഇനി വലിയ ഗ്ലാസ് ജനലുകളിലൂടെ അടുത്തു കണ്ടുകൊണ്ട് യാത്ര ചെയ്യാം. ഈ പാതയില്‍ വിസ്റ്റാഡോം കോച്ചുകള്‍ അനുവദിക്കണമെന്നത് വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്നു.

മധുര - ഗുരുവായൂര്‍ - മധുര എക്സ്പ്രസിലാണ് (ട്രെയിന്‍ നമ്പറുകള്‍: 16327 / 16328) ഈ കോച്ച് ഘടിപ്പിച്ചിരിക്കുന്നത്. ഈ മാസം 22 മുതല്‍ 2027 ജനുവരി 15 വരെ മധുര-ഗുരുവായൂര്‍ സര്‍വീസിലും, 23 മുതല്‍ 2027 ജനുവരി 16 വരെ ഗുരുവായൂര്‍-മധുര സര്‍വീസിലും ഈ കോച്ച് ലഭ്യമായിരിക്കും.

യാത്രക്കാര്‍ക്ക് പ്രകൃതിദൃശ്യങ്ങള്‍ തടസ്സമില്ലാതെ ആസ്വദിക്കാന്‍ പാകത്തില്‍ കൂറ്റന്‍ ഗ്ലാസ് ജനലുകളും ഗ്ലാസ് മേല്‍ക്കൂരയും അടങ്ങിയ പ്രത്യേക കോച്ചുകളാണിത്. കാഴ്ചകള്‍ കാണുന്നതിനനുസരിച്ച് തിരിക്കാന്‍ കഴിയുന്ന റൊട്ടേറ്റിങ് സീറ്റുകളും വിസ്റ്റാഡോം കോച്ചുകളുടെ പ്രധാന സവിശേഷതയാണ്.

article-image

sddfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed