വാർത്താസമ്മേളനം നടത്താൻ ഡിസിസി അനുമതി നിർബന്ധമാക്കി ഇടുക്കി ഡിസിസി
ശാരിക
ഇടുക്കി: ജില്ലയിൽ വാർത്താസമ്മേളനം നടത്തണമെങ്കിൽ ഡിസിസിയുടെ മുൻകൂർ അനുമതി വേണമെന്ന കർശന നിർദ്ദേശവുമായി ഇടുക്കി ഡിസിസി നേതൃത്വം രംഗത്ത്. മണ്ഡലം, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാർ, ഡിസിസി ഭാരവാഹികൾ, പോഷക സംഘടനകളുടെ ഭാരവാഹികൾ, മറ്റ് നേതാക്കൾ എന്നിവർക്കാണ് ഈ നിർദ്ദേശം നൽകിയിരിക്കുന്നത്. ഡിസിസി പ്രസിഡന്റിന്റെ അനുമതി ഇല്ലാതെ ഇനി മുതൽ ആരെയും മാധ്യമങ്ങളെ കാണാൻ അനുവദിക്കില്ല. പൊതുവിഷയങ്ങളിൽ നേതാക്കൾ പരസ്യമായി വ്യത്യസ്ത അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്ന സാഹചര്യത്തിലാണ് ഈ കടുത്ത നടപടിയെന്ന് ഡിസിസി പ്രസിഡന്റ് സി.പി. മാത്യു വ്യക്തമാക്കി.
ഡിസിസി അറിയിപ്പിന്റെ പൂർണരൂപം: മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാർ, ഡിസിസി ഭാരവാഹികൾ, പോഷക സംഘടനകളുടെ ഭാരവാഹികൾ, മറ്റു നേതാക്കൾ തുടങ്ങിയവർ പൊതുവിഷയങ്ങളിൽ പത്രസമ്മേളനം നടത്തുന്നതിന് മുമ്പ് ഡിസിസി പ്രസിഡന്റിന്റെ അനുമതി വാങ്ങണമെന്ന് ഇതിനാൽ അറിയിക്കുന്നു.
qweqwer

