സൗദിയില്‍ വാഹനാപകടം : മലയാളി ഉള്‍പ്പടെ മൂന്ന് മരണം


സൗദിയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പടെ മൂന്ന് മരണം. കൊല്ലം കരുനാഗപ്പള്ളി സ്വദേശി പുത്തന്‍വീട്ടില്‍ പടിറ്റതില്‍ ഇസ്മായില്‍ കുഞ്ഞിന്റെ മകന്‍ മുഹമ്മദ് റാഷിദ് (32) ആണ് മരിച്ചത്. തമിഴ്‌നാട് സ്വദേശിയും ബംഗ്ലാദേശി പൗരനുമാണ് മരിച്ച മറ്റു രണ്ടുപേര്‍. അല്‍ ഹസയില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയുള്ള ഹര്‍ദിലിലാണ് കഴിഞ്ഞ ദിവസം അപകടം ഉണ്ടായത്.മൂവരും സഞ്ചരിച്ച പിക്കപ്പ് വാന്‍ മണ്‍കൂനയില്‍ കയറി തലകീഴായി മറിയുകയായിരുന്നു. വാനിനടിടിയില്‍പ്പെട്ട മൂവരേയും രക്ഷിക്കാന്‍ സുരക്ഷ സേനയെത്തിയിരുന്നു. വാഹനത്തിനടിയില്‍നിന്ന് പുറത്ത് എടുക്കുമ്പോഴേക്കും മൂവരും മരിച്ചിരുന്നു. റിയാദില്‍ നിന്നും ഹര്‍ദിലില്‍ എത്തിയവരാണ് എന്നാണ് പ്രാഥമിക വിവരം. സാമൂഹിക മാധ്യമത്തിലൂടെ അപകടത്തിന്റ വിവരം സൗദി പൗരനാണ് അറിയിച്ചത്. കൊല്ലം സ്വദേശി മുഹമ്മദ് റാഷിദ് മൃതദേഹം സൗദിയില്‍ കബറടക്കം എന്നാണ് ബന്ധപ്പെട്ടവര്‍ അറിയിക്കുന്നത്. മൃതദേഹങ്ങള്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 

You might also like

  • Straight Forward

Most Viewed