എസ്.ഡി.പി.ഐ പ്രവർത്തകൻ സൈനുൽ ആബിദ് വധക്കേസ്: മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ശാരിക
കാസർകോട്: തളങ്കരയിലെ എസ്.ഡി.പി.ഐ പ്രവർത്തകനായിരുന്ന സൈനുൽ ആബിദ് വധക്കേസിലെ മുഴുവൻ പ്രതികളെയും ജില്ലാ അഡീഷണൽ സെഷൻസ് കോടതി വെറുതെവിട്ടു. ആർ.എസ്.എസ്-ബി.ജെ.പി പ്രവർത്തകരായ ഉദയൻ, പ്രശാന്ത്, മഹേഷ്, അനി എന്ന അനിൽകുമാർ ഉൾപ്പെടെ 21 പേരെയാണ് കോടതി വിട്ടയച്ചത്. കേസിലെ എട്ടാം പ്രതിയായ ജ്യോതിഷിനെ വിചാരണയ്ക്കിടെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
2014 ഡിസംബർ 22-ന് രാത്രിയാണ് കാസർകോട് പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ കടയിൽ വച്ച് സൈനുൽ ആബിദ് കൊല ചെയ്യപ്പെട്ടത്. പിതാവ് കെ.എ. മുഹമ്മദ് കുഞ്ഞിയുടെ ഉടമസ്ഥതയിലുള്ള കട അടയ്ക്കാനായി സാധനങ്ങൾ അടുക്കിവെക്കുന്നതിനിടെ രാത്രി 10 മണിയോടെ എത്തിയ സംഘം പിതാവിന്റെ കൺമുന്നിലിട്ട് യുവാവിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വ്യക്തിവിരോധമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് അന്വേഷണ സംഘത്തിന്റെ കുറ്റപത്രത്തിലുള്ളത്. കേസിന്റെ വിചാരണ വേളയിൽ, പ്രധാന സാക്ഷിയായിരുന്ന ആബിദിന്റെ പിതാവ് മുഹമ്മദ് കുഞ്ഞി കർണാടകയിലുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടിരുന്നു. സെഷൻസ് കോടതി വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കുമെന്ന് സൈനുൽ ആബിദിന്റെ ബന്ധുക്കൾ വ്യക്തമാക്കി.
asdas

