പി.സി ജോർജിന് ഇടക്കാല ജാമ്യം
                                                            വെണ്ണല വിദ്വേഷ പ്രസംഗ കേസിൽ പി.സി. ജോർജിന് ഉപാധികളോടെ ഇടക്കാല ജാമ്യം. ഇനി വിദ്വേഷ പ്രസംഗം നടത്താൻ പാടില്ലെന്നും മാധ്യമങ്ങളോട് സംസാരിക്കാൻ പാടില്ലെന്നുമുള്ള വ്യവസ്ഥയിലാണ് ജോർജിന് ഹൈക്കോടതി ജാമ്യം നൽകിയത്. 33 വർഷം എംഎൽഎയായിരുന്നയാളാണ് താനെന്നും നിയമത്തിൽ നിന്ന് ഓടി ഒളിക്കില്ലെന്നും ജോർജ് കോടതിയിൽ പറഞ്ഞു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ രാഷ്ട്രീയ മുതലെടുപ്പാണ് കേസിനടിസ്ഥാനമെന്നാണ് ജോർജിന്‍റെ വാദം.
ജോർജ് സംസ്ഥാനത്ത് ക്രമസമാധാനം തകർക്കാൻ ശ്രമിക്കുകയാണെന്നും തിരുവനന്തപുരത്ത് നടത്തിയ വിദ്വേഷ പ്രസംഗത്തിൽ ജാമ്യം നേടിയ ശേഷവും ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. പ്രസംഗം പരിശോധിച്ച ശേഷം വ്യാഴാഴ്ച കോടതി വിധി പറയും.
												
										