കെ.എസ്.ആർ‍.ടി.സി ജൻ‍റം ലോഫ്ലോർ എസി ബസുകൾ പൊളിക്കാൻ തീരുമാനം


ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ കെ.എസ്.ആർ‍.ടി.സി ജൻ‍റം ലോഫ്ലോർ എസി ബസുകൾ പൊളിക്കാൻ തീരുമാനിച്ചു. തേവരയിലെ 28 ബസുകളിൽ 10 എണ്ണമാണ് സ്ക്രാപ്പ് ചെയ്യുന്നത്. ഇതാദ്യമായാണ് ലോഫ്ലോർ ബസുകൾ പൊളിക്കുന്നത്. അറ്റകുറ്റപ്പണികൾക്ക് വരുന്ന വർദ്ധിച്ച ചെലവും പതിനൊന്ന് വർഷത്തിലധികമുള്ള കാലപ്പഴക്കവും മൂലമാണ് ബസുകൾ സ്ക്രാപ്പ് ചെയ്യുന്നത്.

നന്നാക്കി ഉപയോഗിക്കാൻ കഴിയാത്തവിധം കാലപ്പഴക്കമുള്ള 920 ബസുകൾ‍ പൊളിച്ചുവിൽ‍ക്കാനുണ്ടെന്ന് കെ.എസ്.ആർ‍.ടി.സി ഹൈക്കോടതിയിൽ‍ നൽ‍കിയ സത്യവാങ്മൂലത്തിൽ‍ പറഞ്ഞിരുന്നു. ഇതിൽ‍ 681 എണ്ണം സാധാരണ ബസുകളും 239 എണ്ണം ജൻ‍റം ബസുകളുമാണ്. ഒമ്പതുമുതൽ‍ 16 വരെ വർ‍ഷം ഉപയോഗിച്ച ബസുകളാണ് ഇത്തരത്തിൽ‍ സ്‌ക്രാപ്പ് വിഭാഗത്തിൽ‍ ഉൾ‍പ്പെടുത്തിയിട്ടുള്ളതെന്നും കെ.എസ്.ആർ‍.ടി.സി വിശദീകരിച്ചിരുന്നു. കെ.എസ്.ആർ‍.ടി.സിയുടെ 2800 ബസുകൾ‍ വിവിധ ഡിപ്പോകളിൽ‍ ‘തള്ളി’യിരിക്കുകയാണെന്ന, ഹൈക്കോടതിയിലെ ഹർ‍ജിയിൽ‍ ഉന്നയിച്ച കാര്യങ്ങൾ‍ കോർ‍പ്പറേഷൻ നിഷേധിച്ചിരുന്നു. കൊവിഡിനു മുമ്പ് 4336 ഷെഡ്യൂളുകളിൽ‍ 6202 ബസുകൾ‍ കെ.എസ്.ആർ‍.ടി.സി ഓടിച്ചതാണ്. കൊവിഡ് വന്നതോടെ എല്ലാം താളംതെറ്റി. ലോക്ഡൗണിൽ‍ മുഴുവന്‍ ബസുകളും നിർ‍ത്തിയിടേണ്ടിവന്നു. ലോക്ഡൗൺ പിൻ‍വലിച്ചശേഷവും ജൻ‍റം ലോഫ്ലോർ ബസുകൾ‍ പൂർ‍ണമായി ഇറക്കാനായിട്ടില്ലെന്നും കെ.എസ്.ആർ‍.ടി.സി വ്യക്തമാക്കിയിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed