എസ്. ജാനകിയുടെ ശബ്ദം അനുകരിച്ചു പാടുന്നതിലൂടെ പ്രശസ്‌തനായിരുന്നു


ഗായകൻ കൊല്ലം ശരത് (എസ്.ആർ ശരത് ചന്ദ്രൻ നായർ −52) അന്തരിച്ചു. കോട്ടയത്ത് അടുത്ത ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ ഗാനമേളയിൽ പാടിക്കൊണ്ടിരിക്കുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. എസ്. ജാനകിയുടെ ശബ്ദം അനുകരിച്ചു പാടുന്നതിലൂടെ പ്രശസ്‌തനായിരുന്നു. കൊല്ലം കുരീപ്പുഴ മണലിൽ ക്ഷേത്രത്തിനുസമീപം വയലഴകത്ത് വടക്കേത്തൊടിയിൽ കുടുംബാംഗമാണ്. അവിവാഹിതനാണ്.

തിരുവനന്തപുരം സരിഗയിലെ അറിയപ്പെടുന്ന ഗായകനായ ശരത് സ്ത്രീശബ്‌ദത്തിൽ പാട്ടുപാടി ഗാനമേളവേദികളിൽ വിസ്‌മയം തീർത്തിട്ടുണ്ട്. എസ് ജാനകിയുടെ ശബ്‌ദം ഭംഗിയായി അദ്ദേഹം അനുകരിക്കുമായിരുന്നു. നടൻ സുരാജ് വെഞ്ഞാറമൂടിനൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്. സുരാജ് അടക്കമുള്ള ഗാനമേളസംഘം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ട് ശരത്തിന്റെ വലതുകൈ നഷ്ടപ്പെട്ടിരുന്നു.

You might also like

Most Viewed