ആലപ്പുഴ ജില്ലാ കളക്ടര്‍ രേണു രാജും ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരാകുന്നു


ആലപ്പുഴ ജില്ലാ കളക്ടര്‍ രേണു രാജും ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറി ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരാകുന്നു. അടുത്ത ഞായറാഴ്ച ചോറ്റാനിക്കര ദേവീക്ഷേത്രത്തില്‍ വച്ചാകും വിവാഹം.എംബിബിഎസ് ബിരുദം നേടിയതിനുശേഷമാണ് ശ്രീറാമും രേണുവും സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടുന്നത്. 2012ല്‍ രണ്ടാം റാങ്കോടെയാണ് ശ്രീറാം വെങ്കിട്ടരാമന്‍ സിവില്‍ സര്‍വീസ് പരീക്ഷ പാസാകുന്നത്. ദേവികുളം സബ്കളക്ടറായിരിക്കെ ആദ്യം ശ്രീറാമും പിന്നീട് രേണുവും അനധികൃത കയ്യേറ്റങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചത് വാര്‍ത്തയായിരുന്നു.പിന്നീട് ദേവികുളം സബ്കളക്ടറായിരിക്കെ 2019ല്‍ ശ്രീറാം ഓടിച്ച വാഹനം ഇടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ മരിച്ചത് ഏറെ വിവാദമായിരുന്നു.

You might also like

Most Viewed