തൃക്കാക്കരയിൽ ട്രാൻസ്ജെൻഡർ യുവതിക്ക് നേരെ ആക്രമണം
തൃക്കാക്കരയിൽ ട്രാൻസ്ജെൻഡർ യുവതിക്ക് നേരെ ആക്രമണം. യുവതിയുടെ കൈ കർപ്പൂരം കത്തിച്ച് പൊള്ളിച്ചു. ഒപ്പം താമസിക്കുന്ന മറ്റൊരു ട്രാൻസ്ജെൻഡർ യുവതിയാണ് ആക്രമണം നടത്തിയത്. ബാധ ഒഴിവാക്കാനെന്ന് പറഞ്ഞാണ് കൈ പൊള്ളിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.