കേരളത്തിൽ ബസ് ചാർജ് വർധിപ്പിച്ചു; മിനിമം ചാർജ് 10 രൂപ
സംസ്ഥാനത്ത് പ്രൈവറ്റ് ബസ് ചാർജ് വർധനവിന് എൽഡിഎഫ് അംഗീകാരം. മിനിമം ചാർജ് 10 രൂപയാക്കിയാണ് വർധിപ്പിച്ചത്. വിദ്യാർത്ഥികളുടെ കൺസഷൻ നിരക്കിൽ മാറ്റമില്ല.
മിനിമം നിരക്ക് 12 രൂപയാക്കണം, കിലോമീറ്ററിന് ഒരു രൂപ പത്തു പൈസ വർധിപ്പിക്കണം, വിദ്യാർത്ഥികളുടെ നിരക്ക് 6 രൂപയാക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ബസ് ഉടമകൾ സമരം നടത്തിയത്. നിരക്ക് വർധന ഉടൻ നടപ്പാക്കുമെന്ന സർക്കാർ ഉറപ്പിൽ സ്വകാര്യ ബസ് ഉടമകൾ സമരം പിൻവലിക്കുകയായിരുന്നു.
