സിൽ‍വർ‍ലൈൻ ഭൂമി സർ‍വേ തുടരാൻ ഹൈക്കോടതി അനുമതി


സിൽ‍വർ‍ലൈനിൽ‍ സർ‍ക്കാരിന് ആശ്വാസം. സിൽ‍വർ‍ലൈൻ ഭൂമി സർ‍വേ തുടരാൻ‍ ഹൈക്കോടതി അനുമതി നൽകി. ഭൂമി സർ‍വേ തടഞ്ഞ ഹൈക്കോടതി സിംഗിൾ‍ ബെഞ്ചിന്‍റെ ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി.  പരാതിക്കാരുടെ ഭൂമിയിലെ സർ‍വേ തടഞ്ഞ ഉത്തരവാണ് റദ്ദാക്കിയത്. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്‍റേതാണ് ഉത്തരവ്. ഡിപിആർ‍ വിശദാംശങ്ങൾ‍ അറിയിക്കണമെന്ന നിർ‍ദേശവും ഡിവിഷൻ ബെഞ്ച് ഒഴിവാക്കി.

സർ‍ക്കാരിന്‍റെ വാദങ്ങൾ‍ കണക്കിലെടുക്കാതെയാണ് സിംഗിൾ‍ ബെഞ്ച് ഉത്തരവിറക്കിയതെന്നും പരാതിക്കാരുടെ ഹർ‍ജിയിലെ പരിഗണനാ വിഷയങ്ങൾ‍ക്കപ്പുറം കടന്നാണ് സിംഗിൾ‍ ബഞ്ചിന്‍റെ ഇടക്കാല ഉത്തരവെന്നും അപ്പീലിൽ‍ സർ‍ക്കാർ‍ വാദിച്ചു.  സാമൂഹികാഘാത സർ‍വേ നിർ‍ത്തി വയ്ക്കുന്നത് പദ്ധതി വൈകാൻ‍ കാരണമാകും, ഇത് പദ്ധതി ചെലവ് ഉയരാൻ ഇടയാക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചു.

You might also like

Most Viewed