ഇന്ത്യയിൽ 54 ചൈനീസ് ആപ്പുകൾ കൂടി നിരോധിച്ചു

രാജ്യത്ത് 54 ചൈനീസ് ആപ്പുകൾ കൂടി നിരോധിച്ചു. സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാരിന്‍റേതാണ് നടപടി. പ്രമുഖ ചൈനീസ് ടെക്‌നോളജി കന്പനികളായ ടെൻസെന്‍റ്, ആലിബാബ എന്നിവയുടെ ആപ്പുകളും നിരോധിച്ചവയിൽ ഉൾപ്പെടുന്നു.
ഇന്ത്യക്കാരുടെ സ്വകാര്യതാ വിവരങ്ങൾ ഉൾപ്പടെയുള്ള വിവരങ്ങൾ ചൈനയുൾപ്പടെയുള്ള രാജ്യങ്ങൾക്കു കന്പനി കൈമാറുന്നുണ്ടെന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.