കേരള സർവകലാശാലയിൽ എസ്എഫ്ഐ പ്രതിഷേധം; വിസിക്കെതിരെ വൻ സംഘർഷം


ഷീബ വിജയൻ
സർവകലാശാല കലോത്സവം നടത്താൻ അനുമതി നൽകാത്തതിലും കായിക താരങ്ങൾക്ക് ടിഎ അനുവദിക്കാത്തതിലും പ്രതിഷേധിച്ച് കേരള സർവകലാശാലയിൽ വൈസ് ചാൻസലർ മോഹൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐയുടെ വൻ പ്രതിഷേധം. സർവകലാശാല ആസ്ഥാനത്തേക്ക് ബാരിക്കേഡുകൾ മറികടന്ന് കയറാൻ ശ്രമിച്ച പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷമുണ്ടായി. പ്രതിഷേധക്കാർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. സിൻഡിക്കേറ്റ് അംഗങ്ങൾ ആവശ്യപ്പെട്ടിട്ടും കലോത്സവത്തിന്റെ കാര്യത്തിൽ വിസി അനുകൂല നിലപാട് സ്വീകരിക്കാത്തതാണ് പ്രതിഷേധം ശക്തമാകാൻ കാരണം. ബുധനാഴ്ച മുതൽ ആരംഭിച്ച രാപ്പകൽ സമരം എസ്എഫ്ഐ സംസ്ഥാന നേതൃത്വത്തിന്റെ കീഴിൽ തുടരുകയാണ്.

article-image

asadswads

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed