വാവ സുരേഷിന്റെ ആരോഗ്യ നിലയിൽ പുരോഗതി; വെന്‍റിലേറ്ററിൽ നിന്ന് മാറ്റി

കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്‍റെ ആരോഗ്യനിലയിൽ അത്ഭുതകരമായ പുരോഗതി. സുരേഷിനെ വെന്‍റിലേറ്ററിൽ നിന്ന് മാറ്റി. സുരേഷിന് സ്വന്തമായി ശ്വാസമെടുക്കാൻ കഴിയുന്നുണ്ടെന്നും 48 മണിക്കൂർ വരെ ഐസിയു നിരീക്ഷണത്തിൽ തുടരുമെന്നും മെഡിക്കൽ കോളേജ് ആശുപത്രി പുറത്തിറക്കിയ ബുള്ളറ്റിനിൽ പറയുന്നു. ബുധനാഴ്ച രാത്രി മുതലാണ് അത്ഭുതകരമായ പുരോഗതി ഉണ്ടായത്.
സുരേഷ് കണ്ണുതുറന്ന് ഡോക്ടർമാരുമായും ആരോഗ്യ പ്രവർത്തകരുമായും സംസാരിച്ചുവെന്നും ബുള്ളറ്റിനിൽ പറയുന്നു. ചൊവ്വാഴ്ച രാത്രിയിലും ബുധനാഴ്ച പുലർച്ചെയും ഇദ്ദേഹത്തിന്‍റെ ആരോഗ്യനില വഷളായെങ്കിലും പെട്ടെന്നു തന്നെ മെച്ചപ്പെടുകയായിരുന്നു. കഴിഞ്ഞ 30ന് വൈകുന്നേരം 4.30ന് കോട്ടയം കുറിച്ചിയിൽ പാന്പ് പിടിത്തത്തിനിടയിലാണ് വാവ സുരേഷിനു പാന്പ് കടിയേറ്റത്.