മീഡിയ വണിന്‍റെ സംപ്രേക്ഷണം തടഞ്ഞ് കേന്ദ്ര വാർ‍ത്താ വിതരണം മന്ത്രാലയം


മീഡിയ വൺ ചാനലിന്റെ സംപ്രക്ഷണം തടഞ്ഞ് കേന്ദ്ര വാർ‍ത്താ വിതരണം മന്ത്രാലയം. ചാനൽ‍ ഫേസ്ബുക്ക് പേജിലൂടെ ഔദ്യോഗികമായി തന്നെ ഇക്കാര്യം അറിയിച്ചത്. സുരക്ഷാകാരണങ്ങൾ‍ ഉന്നയിച്ചാണ് സംപ്രേക്ഷണം തടഞ്ഞതെന്നും കൂടുതൽ‍ വിവരങ്ങൾ‍ ലഭ്യമാക്കാൻ കേന്ദ്രം തയ്യാറാക്കിയിട്ടില്ലെന്നും അറിയിപ്പിലൂടെ വ്യക്തമാക്കി. ഇക്കാര്യത്തിൽ‍ ചാനൽ‍ ഇതിനകം നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. തൽ‍ക്കാലം സംപ്രേക്ഷണം നിർ‍ത്തുന്നുവെന്നും മീഡിയാവൺ വ്യക്തമാക്കി. 

നേരത്തെ ഡൽഹി കലാപം റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ മീഡിയ വണിനും ഏഷ്യാനെറ്റ് ന്യൂസിനും വിലക്കേർപ്പെടുത്തിയിരുന്നു. പിന്നീട് 2020 മാർച്ച് 6ന് അർധരാത്രിയാണ് സംപ്രേക്ഷണം തടഞ്ഞത്. വടക്കു കിഴക്കൻ ഡൽഹിയിലെ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തതിൽ ഈ ചാനലുകൾ വീഴ്ച വരുത്തിയെന്നും കേബിൾ ടെലിവിഷൻ നെറ്റ് വർക്ക് ചട്ടങ്ങളുടെ ലംഘനമുണ്ടായെന്നുമുള്ള വിലയിരുത്തലിലാണ് 48 മണിക്കൂർ സംപ്രേഷണം നിർത്തിവയ്ക്കാൻ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഉത്തരവിട്ടത്.

You might also like

Most Viewed