പങ്കാളികളെ കൈമാറി ലൈംഗിക വേഴ്ച; ഏഴംഗ സംഘം പിടിയിൽ


 

ജീവിത പങ്കാളികളെ പരസ്പരം കൈമാറി ലൈംഗിക വേഴ്ച നടത്തുന്ന സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്ന് ജില്ലകളിൽ നിന്നായി ഏഴ് പേരാണ് നിലവിൽ പിടിയിലായിരുന്നത്. എറണകുളം സ്വദേശികളായ ദമ്പതികളും കോട്ടയം കറുകച്ചാൽ സ്വദേശികളായ ദമ്പതികളും പോലീസ് പിടിയിലുണ്ട്. പങ്കാളികളെ കൈമാറുന്ന വലിയ സംഘം സംസ്ഥാനത്തുണ്ടെന്നാണ് പോലീസിന്‍റെ പ്രാഥമിക പരിശോധനയിൽ വ്യക്തമായത്. മെസഞ്ചർ, ടെലഗ്രാം ഗ്രൂപ്പ്, കപ്പിള്‍ മീറ്റ് അപ്പ് കേരള എന്ന ഗ്രൂപ്പ് വഴിയുമാണ് വഴിയുമാണ് ഇവരുടെ പ്രവർത്തനം നടക്കുന്നത്. ഇത്തരം ഗ്രൂപ്പുകളിലൂടെയാണ് ദമ്പതികള്‍ പരസ്പരം പരിചയപ്പെടുന്നത്.

ഭര്‍ത്താവ് മറ്റുള്ളവരുമായി ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുന്നു എന്ന ചങ്ങനാശ്ശേരി സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനിടെയാണ് സംഘത്തെ കുറിച്ച് വിവരം ലഭിച്ചത്. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. വലിയ ഉന്നത ബന്ധങ്ങളുള്ളവരാണ് ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു.

You might also like

Most Viewed