രണ്ട് മാസത്തെ സുവർണജൂബിലി ആഘോഷവുമായി ബഹ്റൈൻ കെസിഎ


ബഹ്‌റൈനിലെ  പ്രമുഖ  സാംസ്‌കാരിക സംഘടനയായ കേരള കാത്തോലിക് അസോസിയേഷന്റെ സുവർണ്ണ ജുബിലിയുടെ ഭാഗമായി  രണ്ട് മാസം നീണ്ടു നിൽക്കുന്ന ആഘോഷ  പരിപാടികൾ  സംഘടിപ്പിക്കുമെന്ന്   ഭാരവാഹികൾ അറിയിച്ചു. ആഘോഷപരിപാടികളുടെ ഭാഗമായി ജനവരി 21ന് നിത്യൻ തോമസ് കൺവീനർ ആയി ഓൺലൈനിൽ ചിത്രരചന മത്സരങ്ങൾ സംഘടിപ്പിക്കും. ഇതോടൊപ്പം ജനുവരി 28ന് മെഡിക്കൽ ക്യാമ്പും, ഫെബ്രവരി നാലാം തീയതി രക്തദാന ക്യാമ്പും സംഘടിപ്പിക്കും. കേരളത്തിലെ നിർദ്ധനരായ ഒരു കുടുംബത്തിന് ഒരു വീട് നിർമ്മിച്ചു നൽകുമെന്നും, ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഫെബ്രവരി 11ന് സോഫിടെൽ ഹൊട്ടലിൽ വെച്ച് ചാരിറ്റി ഡിന്നറും സംഘടിപ്പിക്കും. സുവർണ ജൂബിലി ആഘോഷപരിപാടികളുടെ ഭാഗമായി ബഹ്റൈനിലെ ഡിസേബിൾഡ് സൊസെറ്റിക്ക് 25 വീൽചെയറുകൾ സംഭാവനയായി നൽകിയെന്നും, കെസിഎ ഗ്രാൻഡ് മാസ്റ്റർ ഇന്റർനാഷണൽ ക്വിസ് സംഘടിപ്പിച്ചുവെന്നും ഭാരവാഹികൾ അറിയിച്ചു.

 ഫെബ്രവരി 25ന് നടക്കുന്ന സുവർണ ജൂബിലി ഫിനാലെയിൽ കേരളത്തിൽ നിന്നും ബഹ്റൈിൽ നിന്നുമുള്ള പ്രമുഖർ പങ്കെടുക്കും. ഇന്നുച്ചയ്ക്ക് സഗയയിലെ കെസിഎ ആസ്ഥാനത്ത് നടന്ന വാർത്ത സമ്മേളനത്തിൽ കെസിഎ ആക്ടിങ് പ്രസിഡന്റ്‌ ജോഷി വിതയത്തിൽ, ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി, ട്രഷറർ അശോക് മാത്യു, ഗോൾഡൻ ജൂബിലി ആഘോഷകമ്മിറ്റി ചെയർമാൻ  എബ്രഹാം ജോൺ, കോർ ഗ്രൂപ്പ്‌ ചെയർമാൻ സേവി മാതുണ്ണി, മുൻ പ്രസിഡന്റും രക്ഷധികാരിയുമായ  വർഗീസ്‌ കാരക്കൽ  എന്നിവർ  പങ്കെടുത്തു. 

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed