വിദേശത്ത് നിന്നും കേരളത്തിൽ‍ എത്തുന്ന യാത്രക്കാർക്ക് ഏഴുദിവസത്തെ നിർ‍ബന്ധിത ക്വാറന്‍റൈൻ


വിദേശത്ത് നിന്നും കേരളത്തിൽ‍ എത്തുന്ന യാത്രക്കാർക്ക് ഏഴുദിവസത്തെ നിർ‍ബന്ധിത ക്വാറന്‍റൈൻ. നേരത്തെ ഹൈ റിസ്‌ക് രാജ്യങ്ങളിൽ‍ നിന്ന് വരുന്നവർ‍ക്ക് മാത്രമായിരുന്നു നിർ‍ബന്ധിത ക്വാറന്‍റൈൻ ഏർ‍പ്പെടുത്തിയിരുന്നത്. എന്നാൽ‍ ലോ റിസ്‌ക് രാജ്യങ്ങളിൽ‍ നിന്ന് വരുന്നവരിൽ കോവിഡ് ബാധ കൂടുതലായും ബാധിക്കുന്നതെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് വിദേശത്ത് നിന്ന് വരുന്ന എല്ലാവർ‍ക്കും ഏഴുദിവസത്തെ ക്വാറന്‍റൈൻ നിർ‍ബന്ധമാക്കിയത്.

ക്വാറന്‍റൈന് ശേഷം എട്ടാംദിവസം ആർ‍ടിപിസിആർ‍ പരിശോധന നടത്തണം. തുടർ‍ന്ന് നെഗറ്റീവാണെങ്കിലും ഒരാഴ്ച കൂടി സ്വയം നിരീക്ഷണത്തിൽ‍ കഴിയണമെന്നും ആരോഗ്യവകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ‍ പറയുന്നു.

You might also like

Most Viewed