സ്വാതന്ത്ര്യസമരസേനാനി കെ.അയ്യപ്പൻപിള്ള അന്തരിച്ചു


തിരുവനന്തപുരം

സ്വാതന്ത്ര്യസമരസേനാനിയും ബിജെപിയുടെ കേരളത്തിലെ മുതിർന്ന നേതാവുമായ കെ.അയ്യപ്പൻപിള്ള (107) അന്തരിച്ചു.സ്റ്റേറ്റ് കോൺഗ്രസിന്‍റെ ആദ്യകാല നേതാക്കളിൽ ഒരാളാണ്. ബിജെപി അച്ചടക്ക സമിതി അധ്യക്ഷനായിരുന്നു. േസ്റ്ററ്റ് കോൺഗ്രസ് നേതാവായിരിക്കെ 1942ൽ തിരുവനന്തപുരം നഗരസഭയിലെ ആദ്യകൗൺസിൽ അംഗമായ അയ്യപ്പൻപിള്ള പിന്നീടാണ് ബിജെപിയിലെത്തിയത്. ബിജെപി മുൻ സംസ്ഥാന വൈസ് പ്രസിഡന്റായ ഇദ്ദേഹം ബിജെപിക്കായി പ്രചാരണത്തിനിറങ്ങുകയും ചെയ്തിരുന്നു.

രാജ്യത്തെ ഏറ്റവും മുതിർന്ന അഭിഭാഷകനും രാജ്യത്തെ ബാർ അസോസിയേഷനുകളിലെ ഏറ്റവും മുതിർന്ന അംഗവുമാണ് അദ്ദേഹം. ശ്രീമൂലം പ്രജാസഭയിലെ അംഗവും ആദ്യ ജനപ്രതിനിധിയുമായിരുന്നു അദ്ദേഹം. കഴിഞ്ഞ ജന്മദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണിൽ ആശംസ നേർന്നിരുന്നു.

You might also like

Most Viewed